
Perinthalmanna Radio
Date: 01-05-2023
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പിടിഎം ഗവണ്മെന്റ് കോളജിന്റെ രണ്ടാംഘട്ട അക്രഡിറ്റേഷനു വേണ്ടിയുള്ള മൂല്യനിര്‍ണയ പ്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി നാക് സംഘം മടങ്ങി. ബനാറസ് ഹിന്ദു സര്‍വകലാശാല പ്രഫസര്‍ എച്ച്.കെ സിംഗ് ചെയര്‍മാനും പ്രഫസര്‍ ശിവാജി സര്‍ഗാര്‍, പ്രഫ. ബസവരാജ് ഇവാലെ എന്നിവര്‍ അംഗങ്ങളുമായ ടീമാണ് മൂല്യനിര്‍ണയം നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് നാക് സംഘം പ്രിന്‍സിപ്പലിന് കൈമാറി. വ്യാഴാഴ്ച ആരംഭിച്ച അക്രഡിറ്റേഷന് നടപടികളുടെ സമാപനമായി എക്സിറ്റ് മീറ്റിംഗ് പ്രഫ. എച്ച്.കെ. സിംഗ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ഹംസ അധ്യക്ഷത വഹിച്ചു. ഡോ. നൂറുല്‍ അമീന്, ഡോ.സുഹൈല്‍ അബ്ദുറബ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. അഫ്സല് ജമാല്‍, ഡോ ഹരിദാസ്, ഡോ.യു.പി യഹിയാഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രഫ. സമീറ കുഞ്ഞു, പ്രഫ. പി. സുഷാന്ത്, ഡോ. രാഖി രാജ ഗോപാല്‍, പ്രഫ. അനുപ്, പ്രഫ. നികേഷ്, ലൈബ്രേറിയന്‍ ബിജു, പ്രഫ. സല്‍മ, ഡോ. മുഹമ്മദ് സലീം മാന്പ്ര, ഡോ.സുമ, ഡോ.ഫൈസല്‍, ഡോ. ഹരിദാസ്, പ്രഫ സജിത, ഡോ.ഷഫീഖ് റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
