എ.ഐ ക്യാമറകൾ ഉണർന്നതോടെ ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞു

Share to

Perinthalmanna Radio
Date: 01-05-2023

വിവാദങ്ങളിൽ കുടുങ്ങിയെങ്കിലും നിർമിതബുദ്ധി ക്യാമറകൾ ഉണർന്നതോടെ നിരത്തിലെ ഗതാഗതനിയമലംഘനങ്ങൾ കുറഞ്ഞു. ഡ്രൈവർമാർ മര്യാദക്കാരായി മാറുന്നുണ്ട്. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങൾ പിടികൂടുന്നുണ്ട്.

ക്യാമറകളുടെ പരീക്ഷണം നടന്നപ്പോൾ ദിവസം നാലരലക്ഷം നിയമലംഘനങ്ങളാണ് ക്യാമറയിൽപതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങൾവരെ കണ്ടെത്തിയ ക്യാമറകൾ ഇക്കൂട്ടത്തിലുണ്ട്. ഏപ്രിൽ 20-നാണ് ക്യാമറകൾ ഉദ്ഘാടനം ചെയ്തത്. ഇതിനുശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ. ക്യാമറ പിടികൂടുന്നത്. ക്യാമറകളുള്ള സ്ഥലങ്ങൾ ഒഴിവാക്കി യാത്രചെയ്യുന്നവരുമുണ്ട്. നിലവിൽ നോട്ടീസ് അയക്കുന്നുണ്ടെങ്കിലും പിഴ അടയ്‌ക്കേണ്ടതില്ല. മേയ് 20 മുതൽ പിഴയീടാക്കും.

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ മാത്രമല്ല, പിന്നിലിരിക്കുന്നവരും ഹെൽമെറ്റ് ഉപയോഗിക്കുന്ന പ്രവണതകൂടി. കുട്ടികളെ ഹെൽമെറ്റ് ധരിപ്പിക്കുന്നതിലും വർധനയുണ്ട്. തീവ്രഅപകടമേഖലകളിൽ എ.ഐ. ക്യാമറ ഫലപ്രദമാണെന്ന് മോട്ടോർവാഹനവകുപ്പിന്റെ കണ്ടെത്തൽ. എത്ര മുന്നറിയിപ്പു നൽകിയാലും അവഗണിച്ച് പാഞ്ഞിരുന്ന ചില ഡ്രൈവർമാർ ക്യാമറകളുണ്ടെങ്കിൽ നിയമം കൃത്യമായി പാലിക്കുന്നുവെന്നത് ശുഭസൂചനയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *