
Perinthalmanna Radio
Date: 03-05-2023
പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ നാലു മാസം നീണ്ടു നിന്ന നേർച്ചയുടെ സമാപന പരിപാടികൾ മെയ് 13,14 (ശനി, ഞായർ) തീയതികളിലായി നടക്കും. 13ന് രാത്രി ഏഴു മണിക്ക് മഖാം സിയാറത്ത്, മത പ്രഭാഷണം, ദുആ സമ്മേളനം 14ന് രാവിലെ 9 മണിക്ക് മൗലിദ് പാരായണവും 10:30 മുതൽ അന്നദാനവും നടക്കും.
നേർച്ചയുടെ വിജയത്തിന് വേണ്ടി മഹല്ല് മുദരിസ് മുഹമ്മദ് ശരീഫ് ഫൈസി, മഹല്ല് പ്രസിഡണ്ട് സികെ മുഹമ്മദ് ഹാജി, സയ്യിദ് സൈതലവി കോയ തങ്ങൾ, ഷമീർ ഫൈസി, കെ കെ മാനു ഹാജി എന്നിവർ മുഖ്യരക്ഷാധികാരികളായും വി പി മുസ്തഫ ചെയർമാനായും, പി കെ മൊയ്തു കൺവീനറുമായും പിസി അബു ഹാജി ട്രഷററുമായുള്ള വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
