
Perinthalmanna Radio
Date: 05-05-2023
ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം വെള്ളിയാഴ്ച അവസാനിക്കും. ഇതു വരെ 72.38 ശതമാനം കാര്‍ഡുടമകളാണ് ഏപ്രിലിലെ റേഷന്‍ കൈപ്പറ്റിയത്.
വ്യാഴാഴ്ച 6,54,379 കാര്‍ഡുടമകള്‍ കൂടി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. അവസാന ദിനമായ വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ഒന്നു വരെയും ഉച്ചക്ക് രണ്ടു മുതല്‍ ഏഴു വരെയും സംസ്ഥാനത്തെ എല്ലാ റേഷന്‍കടകളും പ്രവര്‍ത്തിക്കും. ശനിയാഴ്ച മുതലാണ് മേയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുക. ഇ-പോസ് മെഷീന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഏപ്രിലിലെ റേഷന്‍ വിതരണം മേയ് അഞ്ചുവരെ സര്‍ക്കാര്‍ നീട്ടി നല്‍കിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
