
Perinthalmanna Radio
Date: 06-05-2023
പെരിന്തൽമണ്ണ: നഗരസഭയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അംഗങ്ങൾ രാജിവെച്ച ഒഴിവിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്ക് മൻസൂർ നെച്ചിയിലും ആരോഗ്യ സ്ഥിരംസമിതിയിലേക്ക് പി.എസ്. സന്തോഷ്‌കുമാറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാനായിരുന്ന സന്തോഷ്‌കുമാറും ആരോഗ്യ സ്ഥിരംസമിതി അംഗമായിരുന്ന നെച്ചിയിൽ മൻസൂറും തത്‌സ്ഥാനങ്ങൾ രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പെരിന്തൽമണ്ണ അർബൻ സഹകരണബാങ്കിലെ ജോലിയുമായി ബന്ധപ്പെട്ടാണ് സന്തോഷ്‌കുമാർ രാജിവെച്ചത്. ഇതോടെ വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ അധ്യക്ഷനില്ലാതായി. പകരം ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനാണ് ആരോഗ്യ സ്ഥിരംസമിതിയിൽനിന്ന് മൻസൂറിനെ രാജിവെപ്പിച്ച് വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്കെത്തിച്ചത്. സി.പി.എം. അംഗങ്ങളായ ഇരുവരും 32, 33 വാർഡുകളിലെ പ്രതിനിധികളാണ്. ഒൻപതിനാണ് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാന്റെ തിരഞ്ഞെടുപ്പ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
