
Perinthalmanna Radio
Date: 06-05-2023
രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ അമ്മയ്ക്ക് 6000 രൂപ നൽകുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജന കേരളത്തിൽ മുൻകാല പ്രാബല്യത്തോടെ ആരംഭിക്കാൻ സംസ്ഥാന വനിത ശിശുവികസന ഡയറക്ടറുടെ ഉത്തരവ്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ പെൺകുട്ടികളുടെ ജനന നിരക്കു കുറയുന്നതു പരിഹരിക്കാനാണു കേന്ദ്രം പദ്ധതി ആരംഭിച്ചത്.
2022 ഏപ്രിൽ മുതൽ ധനസഹായത്തിന് അർഹതയുണ്ട്. 2022 ഏപ്രിൽ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിക്കു ജന്മം നൽകിയ അമ്മയ്ക്ക് ജൂൺ 30 വരെ ധനസഹായത്തിന് അപേക്ഷിക്കാം. രണ്ടാമത്തെ പ്രസവം നടക്കാനിരിക്കുന്നവരും തുക ആവശ്യമുണ്ടെങ്കിൽ അങ്കണവാടിയിൽ റജിസ്റ്റർ ചെയ്യണം. പുറമേ //pmmvy.nic.in എന്ന പുതിയ പോർട്ടലിൽ നേരിട്ടും റജിസ്ട്രേഷൻ നടത്താം. പോർട്ടൽ വൈകാതെ ലഭ്യമാകും.
കേന്ദ്ര–സംസ്ഥാന സർക്കാർ, പൊതു മേഖല ജീവനക്കാർക്കും സമാനമായ രീതിയിൽ പ്രസവാനുകൂല്യം ലഭിക്കുന്നവർക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാനാകില്ല. ആദ്യ പ്രസവത്തിൽ ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും 5000 രൂപ നേരത്തേ മുതൽ നൽകുന്നുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
