വലിയങ്ങാടി മുണ്ടത്ത് പാലം ജൂൺ ആദ്യം തുറക്കുമെന്ന് അധികൃതർ

Share to

Perinthalmanna Radio
Date: 07-05-2023

പെരിന്തൽമണ്ണ: നവീകരണം നടക്കുന്ന മേലാറ്റൂർ – പുലാമന്തോൾ റോഡിലെ വലിയങ്ങാടി മുണ്ടത്ത് പാലം ജൂൺ ആദ്യം തുറക്കുമെന്ന് കെഎസ്ടിപി അധികൃതർ. പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള റോഡിന്റെ നവീകരണം ഈ മാസം 31ന് അകം പൂർത്തിയാക്കുമെന്നും കെഎസ്ടിപി കൺസൽറ്റന്റുമാരായ എം.ഇ വി.സജിമോൻ, ആർഇ ആർ.ശരവണൻ എന്നിവർ പറഞ്ഞു. മഴ ശക്തമാകുന്നതിന് മുൻപായി ഇവ പൂർത്തിയാക്കുമെന്ന് ഇരുവരും പറഞ്ഞു. ഇന്നലെ നടന്ന താലൂക്ക് സഭയിലും ഇരുവരും ഇതു സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാന പാതയിൽ 30 കി. മീ. ഭാഗത്ത് 138.5 കോടി രൂപ ചെലവിൽ നവീകരണ പ്രവൃത്തി ആരംഭിച്ചിട്ട് രണ്ടര വർഷത്തിൽ ഏറെയായി. ഇപ്പോഴും പലയിടങ്ങളിലും പണി പാതി വഴിയിലാണ്. പൂർത്തീകരിച്ച പല പ്രവൃത്തികളിലും പരാതികളും ആക്ഷേപവും ഉയർന്നു.

തുടങ്ങിയ അന്നു തൊട്ടേ ഏറെ വിവാദമായിരുന്നു റോഡ് നവീകരണം. പല തവണ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി. ഒടുവിൽ പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള പണി സ്തംഭനത്തിൽ ആയതിനെ തുടർന്ന് നജീബ് കാന്തപുരം എംഎൽഎയും നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയും കഴിഞ്ഞ ദിവസം വെവ്വേറെ സമര പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. തുടർന്ന് ഈ ഭാഗത്തെ പ്രവൃത്തി കഴിഞ്ഞ ദിവസം പുനരാരംഭിച്ചിട്ടുണ്ട്. ഇഴഞ്ഞു നീങ്ങുന്ന മുണ്ടത്ത് പാലം നിർമാണത്തിന് എതിരെയും പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ മാർച്ച് 17 ന് ആണ് മുണ്ടത്ത് പാലം പൊളിച്ചു പണിയുന്നതിനായി റോഡ് അടച്ചിട്ടത്. ചെറിയ വാഹനങ്ങൾ കടന്നു പോകാനായി തോട് നികത്തി മണ്ണിട്ട് റോഡ് ഉണ്ടാക്കിയിരിക്കുക യാണ്. ഏറെ തിരക്കേറിയ പാതയിൽ വലിയ വാഹനങ്ങൾ ബൈപാസ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. 45 ദിവസത്തിനകം പുതിയ പാലം തുറക്കുമെന്നാണ് അന്ന് അധികൃതർ അറിയിച്ചിരുന്നത്. പാലത്തിന്റെ ഇരു വശങ്ങളിലുമുള്ള വ്യാപാരികളും യാത്രക്കാരും എല്ലാം ഏറെ പ്രതിസന്ധിയിലാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *