ജില്ലയിൽ ഇന്ന് 14,520 പേർ നീറ്റ് പരീക്ഷയെഴുതും

Share to

Perinthalmanna Radio
Date: 07-05-2023

പെരിന്തൽമണ്ണ: ഭാരത സർക്കാർ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ദേശീയതലത്തിൽ മെഡിക്കലും അനുബന്ധ കോഴ്‌സുകളുടെയും പ്രവേശനത്തിനായി നടത്തുന്ന ദേശീയ മത്സരപരീക്ഷയായ നീറ്റ് (യു.ജി.) ഞായറാഴ്ച നടക്കും. ജില്ലയിൽ 27 സി.ബി.എസ്.ഇ. വിദ്യാലയങ്ങളും രണ്ട് എൻജിനീയറിങ് കോളേജുകളും ഒരു ആർട്‌സ് ആൻഡ് സയൻസ് കോളേജുമടക്കം 30 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. പരീക്ഷാകേന്ദ്രങ്ങളിൽ ലൈവ് സ്‌ക്രീനിങ് അടക്കം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പരീക്ഷയുടെ കാര്യക്ഷമമായ നടത്തിപ്പിന് ജില്ലയെ രണ്ട് സിറ്റികളായി തിരിച്ച് 15 വീതം പരീക്ഷാകേന്ദ്രങ്ങളുടെ നിയന്ത്രണം ക്രമീകരിച്ചിട്ടുണ്ട്. ജില്ലയിലാകെ 14,520 പരീക്ഷാർഥികളാണുള്ളത്. സിറ്റി ഒന്നിൽ 7220 പേരും സിറ്റി രണ്ടിൽ 7300 പേരുമാണ് പരീക്ഷയെഴുതുന്നത്. 1152 വിദ്യാർഥികൾ പരീക്ഷയെഴുതുന്ന മലപ്പുറം മഅദിൻ പബ്ലിക് സ്കൂളാണ് ജില്ലയിലെ ഏറ്റവും വലിയ പരീക്ഷാകേന്ദ്രം.

240 വിദ്യാർഥികളുള്ള തിരുനാവായ ഭാരതീയ വിദ്യാഭവനാണ് ചെറിയ കേന്ദ്രം. സിറ്റി ഒന്നിൽ മഞ്ചേരി ബെഞ്ച് മാർക്‌സ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ കെ. ഉണ്ണിക്കൃഷ്ണനും സിറ്റി രണ്ടിൽ കോട്ടയ്ക്കൽ പീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം. ജൗഹറും കോ -ഓർഡിനേറ്റർമാരായി ചുമതലയേറ്റിട്ടുണ്ട്. പരീക്ഷാ ചുമതലയിലുള്ളവർക്ക് ശനിയാഴ്ച പെരിന്തൽമണ്ണയിൽ പരിശീലനം നൽകി.

പെരിന്തൽമണ്ണ മേഖലയിൽ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ശ്രീവള്ളുവനാട് വിദ്യാഭവനിൽ 744 വിദ്യാർഥികളും സിൽവർമൗണ്ട് സ്‌കൂളിലും പുഴക്കാട്ടിരി പാറക്കോട്ടിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും 360 വീതം കുട്ടികളും പരീക്ഷയെഴുതും. പരീക്ഷയ്ക്കു വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി സി.ബി.എസ്.ഇ. സിറ്റി കോ -ഓർഡിനേറ്ററും നീറ്റ് സെൻട്രൽ സൂപ്രണ്ടുമായ പി. ഹരിദാസ് അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *