വാട്ടർ ചാർജ് കൂട്ടിയ ശേഷമുള്ള പൂർണ ബിൽ വന്നപ്പോൾ വാട്ടർചാർജ് വർധന മൂന്നര ഇരട്ടി വരെ

Share to

Perinthalmanna Radio
Date: 09-05-2023

വാട്ടർ ചാർജ് കൂട്ടിയ ശേഷമുള്ള പൂർണ ബിൽ വന്നപ്പോൾ ഗാർഹിക ഉപയോക്താക്കൾക്കുള്ള വർധന മൂന്നര ഇരട്ടിവരെ. സംസ്ഥാനത്തു വിവിധയിടങ്ങളിലുള്ളവർക്ക് ഈ മാസം ലഭിച്ച ബില്ലുകൾ പരിശോധിച്ചപ്പോഴാണ് ഇതു വ്യക്തമായത്. ലീറ്ററിന് ഒരു പൈസയെന്ന നാമമാത്ര വർധനയേ ഉള്ളൂവെന്ന സർക്കാർ വാദം പൊളിയുകയും ചെയ്തു. 

ഫെബ്രുവരി 3നാണു നിരക്കുവർധന പ്രാബല്യത്തിലായത്. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടർ ബിൽ. ബില്ലിങ് കാലയളവു കണക്കാക്കുന്നതിൽ പ്രാദേശികമായ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ചിലയിടങ്ങളിൽ ജനുവരി–ഫെബ്രുവരി, മാർച്ച്– ഏപ്രിൽ എന്നിങ്ങനെയാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ ഡിസംബർ– ജനുവരി, ഫെബ്രുവരി– മാർച്ച് എന്നിങ്ങനെയാണ്. ജനുവരി– ഫെബ്രുവരി കാലയളവിലെ ബിൽ മാർച്ചിൽ വന്നപ്പോൾ വർധനയുടെ തോത് പൂർണ തോതിൽ പ്രതിഫലിച്ചിരുന്നില്ല. ഏപ്രിലിലും ഈമാസവുമായി ബിൽ ലഭിച്ചവർക്കാണ് നിരക്കിൽ ഇത്രത്തോളം വർധനയുണ്ടെന്നു മനസ്സിലായത്. 

സംസ്ഥാനത്താകെ 35.95 ലക്ഷം ഗാർഹിക കണക്‌ഷനുകളാണുള്ളത്. ഗാർഹിക, ഗാർഹികേതര, വ്യവസായ കണ‍ക്‌ഷനുകളിലെല്ലാം വർധനയുണ്ടെങ്കിലും ജല ഉപയോഗം കുറവുള്ളവർക്കാണ് ഇത്തവണ ബിൽ തുക മൂന്നിരട്ടിയിലേറെയായത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും നികുതിവർധനകൾക്കുമൊപ്പമാണു വാട്ടർ ചാർജ് വർധനയും സാധാരണക്കാർക്കു വലിയ ആഘാതമാകുന്നത്. അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരമുള്ള 5% വർധന അടുത്ത ഏപ്രിലിൽ വീണ്ടുമുണ്ടാകുകയും ചെയ്യും. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *