റോഡ് ക്യാമറ; നിയമലംഘനം 2.5 ലക്ഷം, നോട്ടിസ് 2000 പേർക്ക്

Share to

Perinthalmanna Radio
Date: 13-05-2023

മോട്ടർ വാഹന വകുപ്പിന്റെ റോഡ് ക്യാമറകളിൽ ഓരോ ദിവസവും കണ്ടെത്തുന്നതു ശരാശരി 2.5 ലക്ഷം നിയമലംഘനങ്ങൾ. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുന്നതു ദിവസം 2000 പേർക്ക്. പ്രത്യേക ക്രമമോ മാനദണ്ഡമോ നോക്കാതെയുള്ള റാൻഡം തിരഞ്ഞെടുപ്പാണിത്. ഈ മാസം 5നു തുടങ്ങിയ ബോധവൽക്കരണം ഒരാഴ്ച തികഞ്ഞപ്പോൾ അയച്ചതു 14,000 നോട്ടിസുകൾ. ഈ ഒരാഴ്ചയ്ക്കകം ഏതാണ്ടു പതിനേഴര ലക്ഷം നിയമലംഘനം കണ്ടെത്തി. ക്യാമറകളുടെ ‘ട്യൂണിങ്’ ഈ മാസം 24നു പൂർത്തിയാകും. അപ്പോൾ മാത്രമേ ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങളുടെ കൃത്യത ആധികാരികമാവുകയുള്ളൂ.

നിയമലംഘനത്തിന്റെ തെളിവായ ചിത്രവും ചെലാനും ഇപ്പോൾ അയയ്ക്കുന്നില്ല. പകരം ഒരു പേജുള്ള നോട്ടിസ് മാത്രമാണ്. തപാൽ സ്റ്റാംപ് ഉൾപ്പെടെ ഒരു നോട്ടിസിന് 8 രൂപയാണു ചെലവ്.  കെൽട്രോണാണ് ഇപ്പോൾ പണം മുടക്കുന്നത്. ജൂൺ 5 മുതൽ പിഴയീടാക്കാനുള്ള നോട്ടിസ് അയയ്ക്കുമ്പോൾ ചിത്രവും ചെലാനുമെല്ലാമുണ്ടാകും. തപാൽ കവറിന്റെ ഭാരവും കൂടും. അപ്പോൾ ഒരു നോട്ടിസിന് 20 രൂപയോളം ചെലവു വരും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *