Perinthalmanna Radio
Date: 13-05-2023
മലപ്പുറം: ഹജ് കർമം നിർവഹിക്കാനായി മക്കയിലേക്കു നടന്നു പോകുന്ന ശിഹാബ് ചോറ്റൂർ മദീനയിലെത്തി. ബുധനാഴ്ച വൈകിട്ടാണു മദീനയിൽ എത്തിയതെന്നു ബന്ധുക്കൾ അറിയിച്ചു. കുറച്ചുദിവസം ശിഹാബ് മദീനയിൽ താമസിക്കും. പ്രദേശത്തെ പള്ളികൾ സന്ദർശിച്ചു പ്രാർഥന നിർവഹിച്ച ശേഷമായിരിക്കും മക്കയിലേക്കു പോകുക. ഹജ്ജിന്റെ 20 ദിവസം മുൻപു മക്കയിൽ എത്താനാണു തീരുമാനം.
ഹജ് നിർവഹിച്ച ശേഷം വീണ്ടും മദീനയിലെത്തും. കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണു ശിഹാബ് ചോറ്റൂർ വീട്ടിൽനിന്ന് യാത്രതിരിച്ചത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് രാജ്യങ്ങൾ പിന്നിട്ട ശേഷം കഴിഞ്ഞമാസം പത്തിനാണു സൗദിയിലെത്തിയത്. യാത്രയ്ക്കിടയിൽ ഭക്ഷണം, താമസ സൗകര്യം എന്നിവ നൽകി ഒട്ടേറെപ്പേർ ശിഹാബിനെ സഹായിച്ചതായി ബന്ധുക്കൾ പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ