
Perinthalmanna Radio
Date: 14-05-2023
നിലമ്പൂർ : റോസാപ്പൂക്കൾ കൊണ്ടുള്ള വിസ്‌മയ കാഴ്‌ചകളൊരുക്കി ഊട്ടിയിലെ റോസാപുഷ്‌പമേള ശനിയാഴ്‌ച തുടങ്ങി. വിവിധ നിറത്തിലുള്ള റോസുകൊണ്ടൊരുക്കിയ ഈഫൽ ടവറാണ് പ്രധാന ആകർഷണം. ആന, വീണ, പൂക്കുട ചുമന്നുനിൽക്കുന്ന സ്ത്രീ, മറ്റു മൃഗങ്ങൾ എന്നിവയുടെയെല്ലാം രൂപങ്ങൾ റോസുകൊണ്ടുണ്ടാക്കി വെച്ചിട്ടുണ്ടിവിടെ. 18-ാമത് റോസ്ഷോ തിങ്കളാഴ്‌ച വരെ നീണ്ടു നിൽക്കും. കാഴ്‌ച കാണാൻ സഞ്ചാരികളുടെ തിരക്കാണിപ്പോൾ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
