
Perinthalmanna Radio
Date: 15-05-2023
പെരിന്തൽമണ്ണ:നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എൻഎംഎംഎസ്, മാത് സ് ടാലന്റ് സേർച് പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിൽ നടന്ന അനുമോദന ചടങ്ങ് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്.അബ്ദുൽ സലാം ആധ്യക്ഷ്യം വഹിച്ചു. നബീൽ വട്ടപ്പറമ്പ് സെമിനാർ നയിച്ചു. ഇർഷാദ് അലി, അനുപമ, എൻ.എം.ഫസൽ വാരീസ്, സാബിർ കാളികാവ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കുള്ള ഉപഹാരം എംഎൽഎ സമ്മാനിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
