
Perinthalmanna Radio
Date: 15-05-2023*
എസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും. 96 പുതിയ സ്കൂൾ കെട്ടിടങ്ങൾ മേയ് 23ന് ഉദ്ഘാടനം ചെയ്യും. സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനത്തിന് പൊലീസ്–എക്സൈസ് സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. ‘ഗ്രീൻ ക്യാംപസ് ക്ലീൻ ക്യാംപസ്’ എന്നതാണ് പുതിയ അധ്യായന വർഷത്തെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
