Perinthalmanna Radio
Date: 17-05-2023
സംസ്ഥാനത്ത് ജൂലൈ ഒന്നു മുതൽ വൈദ്യുതി നിരക്ക് കൂടും. അടുത്ത മാസം പകുതിയോടെ നിരക്കു വർധന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും.
ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോർഡ് അപേക്ഷയിൽ കമ്മിഷൻ പൊതു തെളിവെടുപ്പ് പൂർത്തിയാക്കി.
5 വർഷത്തേക്കുള്ള താരിഫ് വർധനയ്ക്കാണ് ബോർഡ് നിർദേശങ്ങൾ നൽകിയത്. ഏപ്രിൽ ഒന്നിന് പുതിയ നിരക്കുകൾ നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ നീണ്ടു പോയതിനാൽ പഴയ താരിഫ് അടുത്ത മാസം 30 വരെ റഗുലേറ്ററി കമ്മിഷൻ നീട്ടി.
സർചാർജിന്റെ ‘ഷോക്കിൽ’ നിന്നു മുക്തമാകുന്നതിനു മുൻപാണ് ജനത്തിന് നിരക്കു വർധനയുടെ പേരിൽ അടുത്ത ഇരുട്ടടി വരുന്നത്. ഫെബ്രുവരി ഒന്നു മുതൽ ഈ മാസം 31 വരെയാണ് യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ