കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും

Share to

Perinthalmanna Radio
Date: 18-05-2023

കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേൽക്കുമെന്ന് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും. 20ന് ഉച്ചയ്ക്ക് 12.30ക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാൽ, രൺധീപ് സിംഗ് സുർജെവാല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ വൈകീട്ട് നിയമസഭാ കക്ഷി യോഗം ചേരും.

സിദ്ധരാമയ്യയും ഡികെ ശിവകുമാറും കർണാടകയിലെ കോൺഗ്രസിന്റെ നിധിയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. എല്ലാവർക്കും മുഖ്യമന്ത്രിയാകാൻ താൽപര്യം ഉണ്ടാവുക സ്വാഭാവികം. ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹരുമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ‘കർണാടകയിൽ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള പോരാട്ടം ആണ് നടന്നത്. കർണാടകയിലെ വൻ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയുന്നു. സോണിയ, രാഹുൽ, പ്രിയങ്ക, ഖാർഗെ എന്നിവർക്ക് നന്ദി.സോണിയ ഗാന്ധിയുടെ നിർദേശങ്ങൾ കരുത്ത് നൽകി. ഞങ്ങൾ സമവായത്തിൽ വിശ്വസിക്കുന്നു.ഏകാധിപത്യത്തിൽ കോൺഗ്രസ് വിശ്വസിക്കുന്നില്ല.കഴിഞ്ഞ നാലു ദിവസങ്ങളായി സമവായത്തിനായി ശ്രമം നടക്കുകയായിരുന്നു..’ അദ്ദേഹം പറഞ്ഞു.

2 പേരും മുഖ്യമന്ത്രി അവാൻ യോഗ്യരാണെന്നും പക്ഷെ ഒരാൾക്ക്‌ മാത്രമേ മുഖ്യമന്ത്രി ആകാൻ സാധിക്കൂവെന്നും രൺധീപ് സിംഗ് സുർജെവാല പറഞ്ഞു. കോൺഗ്രസിലെ എല്ലാ നേതാക്കളുമായി ഖാർഗെ ചർച്ച നടത്തി.കോൺഗ്രസ്‌ അധ്യക്ഷൻ അതിൽ തീരുമാനം എടുത്തെന്നും സുർജെവാല പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *