
Perinthalmanna Radio
Date: 19-05-2023
മലപ്പുറം : എസ്.എസ്.എൽ.സി. ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമ്പോൾ ജില്ലയിൽ കാത്തിരിക്കുന്നത് 77972 പേർ. പെൺകുട്ടികളുടെ റെക്കോഡിനെ പിന്തള്ളി കൂടുതൽ ആൺകുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. 39650 പേർ. എടരിക്കോട് പി.കെ.എം.എം. എച്ച്.എസ്.എസ്. ലാണ് കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത്. രണ്ടത്താണി അൽമനാർ എച്ച്.എസിലാണ് കുറവു കുട്ടികൾ പരീക്ഷയെഴുതിയത്. 295 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിൽ 27299 വിദ്യാർഥികളും തിരൂർ ഉപജില്ലയിൽ 15751 വിദ്യാർഥികളും തിരൂരങ്ങാടി ഉപജില്ലയിൽ 19121 വിദ്യാർഥികളും വണ്ടൂർ ഉപജില്ലയിൽ 15801 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷം ജില്ലയിൽ 78266 കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്.
എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് മൂന്നിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. നിശ്ചയിച്ചതിൽ നിന്ന് ഒരു ദിവസം മുമ്പേയാണ് ഈ വർഷത്തെ ഫല പ്രഖ്യാപനം.
ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.
നാലുമുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും. 4,19,128 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. എസ്.എസ്.എൽ.സി. ഫലമറിയാൻ കൈറ്റിന്റെ നേതൃത്വത്തിൽ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിനുപുറമെ ‘സഫലം 2023’ എന്ന മൊബൈൽ ആപ്പും സജ്ജമാക്കി.
ഫലം ലഭിക്കുന്ന മറ്റു വെബ്‌സൈറ്റുകൾ:
www.prd.kerala.gov.in
https://results.kerala/gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in
എസ്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. ഫലം http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. ഫലം http://ahslcexam.kerala.gov.in ലും ലഭ്യമാവും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
