പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിൽ 150 അധിക ബാച്ചിന് ശുപാർശ

Share to

Perinthalmanna Radio
Date: 19-05-2023

പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നൂറ്റൻപതോളം ബാച്ചുകൾ അധികമായി അനുവദിക്കണമെന്നു പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച പ്രഫ.വി.കാർത്തികേയൻ നായർ സമിതി ശുപാർശ ചെയ്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്കു മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യാം.

പത്തനംതിട്ട ജില്ലയിൽ നിന്നാണ് കൂടുതൽ ബാച്ചുകൾ മാറ്റാവുന്നത്; ആലപ്പുഴയിൽ ചെങ്ങന്നൂർ മേഖലയിൽനിന്നും കോട്ടയത്ത് കുമരകം, വൈക്കം മേഖലകളിൽനിന്നും ഇത്തരത്തിൽ ബാച്ചുകൾ മാറ്റാൻ ശുപാർശയുണ്ട്. കഴിഞ്ഞ 3 വർഷവും 25ൽ താഴെ വിദ്യാർഥികൾ മാത്രം പ്രവേശനം നേടിയ ബാച്ചുകളാണു പുനഃക്രമീകരിക്കുന്നത്. ഏതെല്ലാം സ്കൂളുകളിൽനിന്ന് എവിടേക്കെല്ലാം ബാച്ചുകൾ മാറ്റാമെന്ന പട്ടിക സഹിതമാണു റിപ്പോർട്ട്.

അധിക ബാച്ച് ശുപാർശ ഭൂരിഭാഗവും സർക്കാർ സ്കൂളുകളിലാണ്. മലപ്പുറത്തു മുപ്പതോളം ഹൈസ്കൂളുകൾ ഹയർ സെക്കൻഡറിയാക്കി ഉയർത്താനും ശുപാർശയുണ്ട്. എല്ലാ ജില്ലകളിലും കുട്ടികളില്ലാത്ത ബാച്ചുകൾ ആ ജില്ലയിലെ തന്നെ മറ്റു ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പുനഃക്രമീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. 
 
ആദിവാസി മേഖലയിലെ സർക്കാർ സ്കൂളുകളിൽ 40% സീറ്റ് പട്ടികവർഗ വിദ്യാർഥികൾക്കു സംവരണം ചെയ്യണം. അടുത്തുള്ള സ്കൂളുകളിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ പഠനം ഉപേക്ഷിക്കുന്ന സാഹചര്യം പരിഗണിച്ചാണിത്.

സ്കൂളുകൾ ആവശ്യപ്പെട്ടതനുസരിച്ച് അൻപതോളം സ്കൂളുകളിലെ വിഷയ കോംബിനേഷനിൽ മാറ്റത്തിനും ശുപാർശ ചെയ്തു. ഹയർ സെക്കൻഡറി മുൻ ഡയറക്ടറായ പ്രഫ. കാർത്തികേയൻ നായർ അധ്യക്ഷനായ അഞ്ചംഗ സമിതി നാലര മാസത്തിലേറെ നീണ്ട പഠനത്തിന്റെ അടിസ്ഥാനത്തിലാണു മന്ത്രി വി.ശിവൻകുട്ടിക്കു റിപ്പോർട്ട് കൈമാറിയത്. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *