
Perinthalmanna Radio
Date: 25-05-2023
തിരുവനന്തപുരം: ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം. ഇത്തവണ 4,32,436 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സയൻസ് വിഷയത്തിൽ 1,93,544 ഉം ഹ്യൂമാനിറ്റീസിൽ 74,482 ഉം കൊമേഴ്സിൽ 1,08,109 ഉം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.28,495 വിദ്യാർഥികളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി വിഭാഗത്തിൽ 83.87 ശതമാനവും വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 78.26 ശതമാനവുമായിരുന്നു വിജയം.
വൈകീട്ട് നാലുമണിയോടെ
http://www.keralaresult.nic.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, http://www.examresult.kerala.gov.in, http://www.result.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
