
Perinthalmanna Radio
Date: 26-05-2023
മലപ്പുറം: ജില്ലയിലെ ഏഴ് താലൂക്കുകളിലായി നടത്തിയ ‘കരുതലും കൈത്താങ്ങും’പരാതി പരിഹാര അദാലത്തിൽ 1191 പരാതികൾ തത്സമയം പരിഹരിച്ചു. ആകെ 7579 പരാതികളാണ് ലഭിച്ചത്. ശേഷിക്കുന്ന പരാതികളിൽ 15 ദിവസത്തിനകം പരിഹാരം കാണും. 1385 പരാതി പരിഗണിച്ച തിരൂരിലാണ് കൂടുതൽ. ഇതിൽ 234 എണ്ണം തത്സമയം തീർപ്പാക്കി. മറ്റു അദാലത്തിൽ ലഭിച്ച പരാതികളുടെ എണ്ണം. ബ്രാക്കറ്റിൽ തീർപ്പാക്കിയവ. ഏറനാട് താലൂക്ക് -911 (115), നിലമ്പൂർ -1274 (121) , പെരിന്തൽമണ്ണ -799 (105), പൊന്നാനി -771 (340), തിരൂരങ്ങാടി -1087 (122), കൊണ്ടോട്ടി -1351 (158)
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
