
Perinthalmanna Radio
Date: 27-05-2023
പെരിന്തൽമണ്ണ : ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയ കേസിൽ യുവാവിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. പട്ടാമ്പി പടിഞ്ഞാറേ കൊടുമുണ്ട നെടുമരം കൃഷ്ണാനന്ദൻ (33) ആണ് അറസ്റ്റിലായത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ്. വ്യാഴാഴ്ച പോലീസ് നടത്തിയ രാത്രികാല പരിശോധനയിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ചർച്ച്, ജൂബിലി റോഡ് മസ്ജിദ്, കുന്നപ്പള്ളിയിലെ മദ്രസ എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങളാണ് പ്രതി കുത്തിത്തുറന്നത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. സന്തോഷ്‌കുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ പ്രേംജിത്തിന്റെ നേതൃത്വത്തിൽ നടന്ന പട്രോളിങ്ങിൽ എസ്.ഐ.മാരായ ഷിജോ തങ്കച്ചൻ, സെബാസ്റ്റ്യൻ, രാജേഷ്, എസ്.സി.പി.ഒ. മാരായ ജയമണി, ജയേഷ്, ഷൗക്കത്ത്, സത്താർ, സൽമാനുൽ ഫാരിസ് എന്നിവരാണുണ്ടായിരുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
