
Perinthalmanna Radio
Date: 30-05-2023
ഏലംകുളം : മുതുകുർശി എളാട്ട് വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി കവർച്ച. വീട്ടുകാരില്ലാത്ത സമയത്ത് നടത്തിയ കവർച്ചയിൽ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. എളാട് കുന്നത്തുപറമ്പൻ വാസുദേവന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്ക് പോയിരുന്നു. രാത്രി 11.30-ാടെയാണ് മടങ്ങിയെത്തിയപ്പോളാണ് വീടിന്റെ പിൻവാതിലിന്റെ അടിഭാഗത്തെ പലക തകർത്തുമാറ്റിയ നിലയിൽ കണ്ടത്. വീട്ടുകാരുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം തുടങ്ങി. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
