
Perinthalmanna Radio
Date: 31-05-2023
പെരിന്തൽമണ്ണ : പുലാമന്തോൾ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ കയറി ഇറങ്ങണമെന്നും അല്ലെങ്കിൽ പിഴ ഈടാക്കുമെന്നുമുള്ള ഉത്തരവിനെ തുടർന്നാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മുന്നറിയിപ്പ് ഇല്ലാതെ നടത്തുന്ന പണിമുടക്കിൽ യാത്രക്കാര്‍ ദുരിതത്തിലായി .
ഇന്ന് ബുധനാഴ്ച രാവിലെയാണ് ബസുകളുടെ പണിമുടക്ക് തുടങ്ങിയത്. പുലാമന്തോൾ ബസ് സ്‌റ്റാന്റിൽ ബസുകൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സമര കാരണമെന്ന് പറയുന്നു. പെട്ടെന്നുള്ള ബസ് സമരം കാരണം നിരവധി യാത്രക്കാരും വിദ്യാർത്ഥികളും ബുദ്ധിമുട്ടിലായി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
