
Perinthalmanna Radio
Date: 03-06-2023
പെരിന്തൽമണ്ണ : പൊതു ജനങ്ങളുടെ അഭിപ്രായ നിർദേശങ്ങളും പരാതികളും കേൾക്കുന്നതിനും പരിഹാരത്തിനുമായി പുതിയ സംവിധാനമൊരുക്കി നജീബ് കാന്തപുരം എം.എൽ.എ. ‘വിരൽത്തുമ്പിൽ എം.എൽ.എ.’ എന്ന പേരിലാണ് നിയോജക മണ്ഡലത്തിൽ പദ്ധതി തുടങ്ങുന്നത്.
മണ്ഡലത്തിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട അഭിപ്രായ നിർദേശങ്ങൾ തേടുന്നതിനൊപ്പം പരാതി കേട്ട് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ. പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ പ്രത്യേക വാട്‌സ്ആപ്പ് നമ്പർ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കും.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും 9847305060 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് മെസേജ് ചെയ്യാം. പരാതിയുടെ പകർപ്പ് ബന്ധപ്പെട്ട വകുപ്പു മേധാവികൾക്കും എം.എൽ.എ. ഓഫീസിലും ലഭിക്കും. പരാതിയിൽ വിവിധ ഓഫീസുകൾ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാതിക്കാരന് സന്ദേശത്തിലൂടെ അറിയാനാകും. നാട്ടിലെ പൊതു പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതി നൽകുന്നതിന് ഇനിമുതൽ ഓഫീസുകളിൽ പോകേണ്ടതില്ലെന്നും പരാതി പരിഹാരത്തിനായുള്ള ഇടപെടലുകൾ എം.എൽ.എ. ഓഫീസ് നടത്തുമെന്നും അറിയിച്ചു. പരാതികൾ പരിശോധിക്കുന്നതിനും അതത് ഓഫീസുമായി ബന്ധപ്പെടുന്നതിനും എം.എൽ.എ. ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കും. ഇത് നടപ്പാക്കുന്നതിനു മുന്നോടിയായി വിവിധ വകുപ്പുമേധാവികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. പദ്ധതിയുടെ ലോഞ്ചിങ് ശിഫ കൺവെൻഷൻ സെന്ററിൽ നടത്തിയ ചടങ്ങിൽ എം.എൽ.എ. നിർവഹിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
