
Perinthalmanna Radio
Date: 04-06-2023
പെരിന്തൽമണ്ണ: നഗരസഭയുടെ ചെയർമാൻ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ നീറ്റ് ടാലന്റ് എക്സാം റാങ്ക് ലിസ്റ്റ് ജേതാക്കളുമായി നഗരസഭ ചെയർമാൻ പി.ഷാജി കൂടിക്കാഴ്ച നടത്തി.130 പേർ പങ്കെടുത്ത നീറ്റ് ടാലന്റ് എക്സാമിൽ നിന്നും തിരഞ്ഞെടുത്ത 10 പേർക്ക് സൗജന്യമായി മെർക്കുറി ക്രിസാലിസ് എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ഒരു വർഷത്തെ പരിശീലനം സൗജന്യമായി നൽകും. ജൂൺ 10 ന് ആരംഭിക്കുന്ന ബാച്ചിൽ വിദ്യാർത്ഥികൾ പഠനം ആരംഭിക്കും. നഗരസഭയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർ പഴ്സൻ എ.നസീറ, സ്ഥിര സമിതി അധ്യക്ഷൻ നെച്ചിയിൽ മൻസൂർ എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
