
Perinthalmanna Radio
Date: 05-06-2023
പെരിന്തൽമണ്ണ: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ജില്ലാ ആശുപത്രിയില്‍ പെരിന്തൽമണ്ണ മുനിസിപ്പൽ മുസ്ലിം ലീഗിന്റെ നേതൃതത്തിൽ വൃക്ഷ തൈകൾ നട്ടു. മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ ജലാൽ പച്ചീരി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൂരിയാടാൻ മുഹമ്മദ് സ്വാഗതവും ഹബീബ് മണ്ണേങ്ങൽ നന്ദിയും പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നാലകത്ത് ബഷീർ, മണ്ഡലം സെക്രട്ടറി അസീസ് കൊളക്കാടൻ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി നാസർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, കൗൺസിലർ പത്തത്ത് ജാഫർ, എസ്.ടി.യു മണ്ഡലം പ്രസിഡന്റ് ഉസ്മാൻ തെക്കത്ത് മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ ഇർഷാദ് സി, ഷാനവാസ് തോട്ടം, ഫിറോസ് വള്ളിൽ, യൂത്ത് ലീഗ് നേതാക്കളായ ഫൈസൽ പാക്കത്ത്, ഹനീഫ പഠിപ്പുര, റഷീദ് കളത്തിൽ, റഫീഖ് പച്ചീരി, റാഷിദ് മുച്ചിരികൊട്ടിൽ, ജലീൽ കാരാട്ടിൽ എന്നിവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
