
Perinthalmanna Radio
Date: 06-06-2023
പെരിന്തൽമണ്ണ: നഗരസഭ വിധവകൾക്ക് ഊന്നൽ നൽകി ആവിഷ്കരിച്ച സവിധം പദ്ധതിയുടെ ആദ്യ യൂണിറ്റ് സംരംഭം ആരംഭിച്ചു. പെരിന്തൽമണ്ണയിലെ പിടിഎം കോളേജ് കാന്റീൻ നടത്തുന്നതിന് തയ്യാറായി വന്ന സക്കീന, സാജിത, ഖദീജ എന്നിവരുടെ യൂണിറ്റ് ആണ് സംരംഭം ആരംഭിച്ചത്. മെയ് മാസം 24 ന് സവിധം പദ്ധതിയുടെ ഉദ്ഘടാനം സബ്കളക്ടർ ശ്രീധന്യ ഐഎഎസ് നിർവഹിച്ചിരുന്നു. സമൂഹത്തിൽ സ്വന്തമായൊരിടം കണ്ടെത്തുന്നതിന് നിരവധി സ്ത്രീകളാണ് തൊഴിൽ ചെയ്യുന്നതിനും സംരംഭം ആരംഭിക്കുന്നതിനും എല്ലാം സന്നദ്ധമായി വരുന്നത്
കൂടുതൽ ആളുകൾ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പെരിന്തൽമണ്ണ നഗരസഭ പ്രതീക്ഷിക്കുന്നത്. കാന്റീൻ നടത്തിപ്പ് ഉത്ഘാടനവും ചുമതല കൈമാറ്റവും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ നിർവഹിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
