Perinthalmanna Radio
Date: 08-06-2023
മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്കും ഇവിഎം/വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുമായി ജില്ലയില്‍ സ്ഥിരം കെട്ടിടം യാഥാര്‍ത്ഥ്യമായി. മലപ്പുറം സിവില്‍ സ്റ്റേഷനിലാണ് ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഗവ.കോളജ് ഓഡിറ്റോറിയം, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പഴയ കെട്ടിടം, സിവില്‍ സ്റ്റേഷനിലെ ഗോഡൗണ്‍, കോട്ടക്കുന്ന് ഡി.ടി.പി.സി ഹാള്‍ എന്നിങ്ങനെ വിവിധയിടങ്ങളിലായി വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥിതി ഇതോടെ ഇല്ലാതാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിശാലമായ പന്തൽ ഒരുക്കുന്നതിനുള്ള അധിക ചെലവും ഒഴിവാക്കാനാകും.
മൂന്ന് നിലകളിലായി 1899 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണച്ചുമതല. അഗ്‌നിരക്ഷാ സംവിധാനം, ലിഫ്റ്റ്, ജനറേറ്റര്‍, നിരീക്ഷണ കാമറ തുടങ്ങി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വെയര്‍ഹൗസില്‍ ഒരുക്കിയിട്ടുള്ളത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ