
Perinthalmanna Radio
Date: 09-06-2023
വര്‍ഷത്തെ ഒന്നാം വര്‍ഷ ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണം ഇന്ന് അവസാനിക്കും.
ജൂണ്‍ രണ്ട് മുതലാണ് അപേക്ഷ സമര്‍പ്പിക്കാൻ ആരംഭിച്ചത്. ഇന്നലെ രാത്രി വരെയുള്ള ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, 4,49,920 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അവസാന തീയതി ഇന്നായതിനാല്‍, അപേക്ഷകരുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. ട്രയല്‍ അലോട്ട്മെന്റ് 13-നും, ആദ്യ അലോട്ട്മെന്റ് 19നും പ്രഖ്യാപിക്കും. ജൂലൈ അഞ്ചിനാണ് ക്ലാസുകള്‍ ആരംഭിക്കുക.
വ്യാഴാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം ഹയര്‍ സെക്കൻഡറി പ്രവേശനത്തിന് 4,49,920 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 4,15,150 പേര്‍ എസ്.എസ്.എല്‍.സി സ്ട്രീമിലും 24,601 പേര്‍ സി.ബി.എസ്.ഇ സ്ട്രീമിലും 2553 പേര്‍ ഐ.സി.എസ്.ഇയിലും 7616 പേര്‍ മറ്റ് സ്ട്രീമിലും പത്താംതരം പാസായവരാണ്.
ഇത്തവണ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. 78,140 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി മലപ്പുറം ജില്ലയില്‍ നിന്നും അപേക്ഷ നല്‍കിയത്. ഏറ്റവും കുറവ് അപേക്ഷ ലഭിച്ചിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണ്. 11,573 പേര്‍ മാത്രമാണ് വയനാട് ജില്ലയില്‍ നിന്നും അപേക്ഷ നല്‍കിയത്. തിരുവനന്തപുരം- 33,852, കൊല്ലം- 32500, പത്തനംതിട്ട- 13,832, ആലപ്പുഴ- 25,187, കോട്ടയം- 22,585, ഇടുക്കി- 12,399, എറണാകുളം- 36,887, തൃശ്ശൂര്‍- 38,133, പാലക്കാട്- 43,258, കോഴിക്കോട്- 46,140, കണ്ണൂര്‍- 36,352, കാസര്‍ഗോഡ്- 19,109 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
