
Perinthalmanna Radio
Date: 09-06-2023
തിരുവനന്തപുരം: സെപ്റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനിൽ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെൽറ്റ് ബാധകമാകുകയെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തീരുമാനം ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെൽമറ്റ് ധരിക്കണം. ഇതിൽ ഒരാൾ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാൽ അത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ശരാശരി 12 പേരാണ് ഒരു ദിവസം റോഡപകടങ്ങളിൽ മരണപ്പെടുന്നത്. ഈ കണക്ക് വച്ച് പരിശോധിക്കുമ്പോൾ കഴിഞ്ഞ നാല് ദിവസങ്ങളിൽ 48 മരണങ്ങൾ സംഭവിക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ നാല് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോൾ മരണസംഖ്യയിൽ ഗണ്യമായ കുറവുണ്ട്. 28 മരണങ്ങളാണ് കഴിഞ്ഞ നാല് ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. സംവിധാനങ്ങളോട് ജനങ്ങൾ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
