
Perinthalmanna Radio
Date: 09-06-2023
പെരിന്തൽമണ്ണയിൽ നിന്ന് രാത്രി എട്ടരയ്ക്ക് വെട്ടത്തൂർ വഴി തിരുവിഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാത്ത തിൽ യാത്രക്കാർക്ക് ദുരിതം. ഈ സർവീസ് കോവിഡിനു ശേഷം കുറച്ചു ദിവസങ്ങൾ മാത്രമാണ് സർവീസ് നടത്തിയത്. രാത്രി എട്ടോടെയാണ് പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂരിലേക്കുള്ള അവസാന ബസ്. ഇതിനു ശേഷം യാത്രക്കാർ വീടുകളിൽ എത്താൻ മറ്റു മാർഗങ്ങൾ കണ്ടെത്തണം. രാത്രി എട്ടരയ്ക്ക് ഉണ്ടായിരുന്ന ബസ് രാവിലെ 6ന് തിരുവിഴാംകുന്നിൽ നിന്ന് പെരിന്തൽമണ്ണയിലേ ക്കു സർവീസ് നടത്തിയിരുന്നത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെട്ടിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
