
Perinthalmanna Radio
Date: 16-06-2023
താഴേക്കോട്: പിടിഎം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എക്സലൻഷ്യ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. നജീബ് കാന്തപുരം എംഎൽഎ ഉദ്‌ഘാടനം ചെയ്തു. താഴേക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ടീച്ചർ അധ്യക്ഷത വഹിച്ചു മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൊയ്ദുപ്പു പിലാക്കൽ, മാനേജർ നാലകത്ത് മുഹമ്മദ് എന്ന മാനുഹാജി, പിടിഎ പ്രസിഡന്റ് പി ടി സക്കീർ ഹുസൈൻ, വൈസ് പ്രസിഡൻ്റ് എടുവമ്മൽ അക്ബർ , സ്കൂൾ മാനേജ്‌മന്റ് അംഗങ്ങളായ എൻ ഹംസ, എൻ അബു മാസ്റ്റർ, മുൻ ഹെഡ് മിസ്ട്രസ് എം കെ ജയശ്രീ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ സ്വാഗതവും ഹെഡ് മാസ്റ്റർ കെ വിജയൻ നന്ദിയും പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
