
Perinthalmanna Radio
Date: 16-06-2023
പെരിന്തൽമണ്ണ : മൂസക്കുട്ടി-മനഴി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പെരിന്തൽമണ്ണ കാഞ്ഞിരക്കുന്നിലെ സൈമൺ ബ്രിട്ടോ സ്മാരക സാന്ത്വനം കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സൗജന്യ ഫിസിയോതെറാപ്പി കേന്ദ്രം മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം.എൽ.എ. സന്ദർശിച്ചു. സാന്ത്വനകേന്ദ്രത്തിലെ ബഡ്സ് സ്കൂളിൽ ചേർന്ന യോഗം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ, നഗരസഭാ ഉപാധ്യക്ഷ എ. നസീറ, സി.പി.എം. ഏരിയാ സെക്രട്ടറി ഇ. രാജേഷ്, ട്രസ്റ്റ് ചെയർമാൻ വി. രമേശൻ, കിഴിശ്ശേരി സലീം തുടങ്ങിയവർ പ്രസംഗിച്ചു. ബഡ്സ് സ്കൂളിലെ കുട്ടികൾ സ്വാഗതഗാനത്തോടെയും പകൽവീട്ടിലെ അംഗങ്ങൾ അവർ നിർമിച്ച കടലാസ് ബൊക്കെ നൽകിയും കെ.കെ. ശൈലജയെ സ്വീകരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
