
Perinthalmanna Radio
Date: 17-06-2023
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം- വൈലോങ്ങര ബൈപ്പാസിന്റെ സർവ്വേ നടപടികൾക്ക് തുടക്കമായി. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ബൈപ്പാസിന്റെ സര്‍വ്വേകല്ല് സ്ഥാപിക്കല്‍ കര്‍മ്മം മഞ്ഞളാംകുഴി അലി എം.എല്‍.എ. നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, സുനില്‍ ബാബു വാക്കാട്ടില്‍, സലീന താണിയന്‍ എന്നിവര്‍ക്ക് പുറമെ നാട്ടുകാരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ് വരുന്നതോടെ വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിൽ നിന്ന് മലപ്പുറം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം ജങ്ഷനിൽ എത്താതെ ഈ ബൈപ്പാസ് വഴി ഓരാടംപാലം ഭാഗത്ത് പ്രവേശിക്കാനാകും. 2016-ൽ ഭരണാനുമതി നൽകി കിഫ്ബി മുഖാന്തരം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ബൈപ്പാസ് നിർമാണം എത്രയും വേഗം നടപ്പാക്കണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
