
Perinthalmanna Radio
Date: 19-06-2023
ദുൽഹജ്ജ് മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാവാത്തതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവര്‍ അറിയിച്ചു.
സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഈ മാസം 28-ന് ബലിപ്പെരുന്നാൾ ആഘോഷിക്കും. ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ഐതിഹാസിക ഓര്‍മകള്‍ അയവിറക്കിയാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വലിയ പെരുന്നാളിനെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്, ഈദുല്‍ അദ്ഹ, ബലിപെരുന്നാള്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വലിയ പെരുന്നാള്‍.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
