Perinthalmanna Radio
Date: 21-06-2023
ഈ വർഷത്തെ പ്ലസ് വൺ കോഴ്സിലേക്ക് ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം അവസാനിച്ചു. ഇന്ന് വൈകിട്ട് 5 വരെയായിരുന്നു പ്രവേശനത്തിനുള്ള സമയം. ഒന്നാം അലോട്ട്മെന്റ് പ്രകാരം അലോട്മെന്റ് ലഭിച്ചവരാണ് പ്രവേശനം നേടിയത്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്ക് ഇനി അവസരം ഉണ്ടാവില്ല. ആകെ ഉണ്ടായിരുന്ന 3,03,409 മെറിറ്റ് സീറ്റുകളിൽ 2,41,104 പേർക്കാണ് ആദ്യ അലോട്മെന്റ് അനുവദിച്ചത്.
ബാക്കി സീറ്റുകളിലേക്ക് രണ്ടും മൂന്നും ഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ് 26ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 26ന് രാവിലെ 11മുതൽ ആരംഭിക്കും. ഇതിനു ശേഷം മൂന്നാംഘട്ട അലോട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്മെന്റ് സമയത്ത് അപേക്ഷ നൽകാം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ