
Perinthalmanna Radio
Date: 22-06-2023
പെരിന്തൽമണ്ണ: വിദേശത്ത് ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് വീസ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം ലക്കിടി സ്വദേശി ഇബ്രാഹിം ബാദുഷ (47) ആണ് അറസ്റ്റിലായത്. ചെറുകര സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.2022 സെപ്റ്റംബറിലാണ് സംഭവം. 92,000 രൂപ വാങ്ങി കബളിപ്പിച്ച് മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കുന്നതിന് അയച്ചതായാണ് പരാതി.
യുവാവ് കെഎംസിസിയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. പിന്നീട് പണം തിരികെ ലഭിക്കുന്നതിനായി നിരന്തര ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.ഒറ്റപ്പാലം പത്തിരിപ്പാലയിലെ ട്രാവൽസ് ഉടമ സക്കീറും കൂട്ടുപ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സക്കീർ ഒളിവിലാണ്. പ്രതിക്കെതിരെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
