വഴിവക്കിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉപഹാരം; ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റുകള്‍ നല്‍കി

Share to

Perinthalmanna Radio
Date: 22-06-2023

തലയിൽ ഹെൽമെറ്റ് ഉണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ.  നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന ആത്മ വിശ്വാസത്തിൽ ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവർക്ക് വാഹനം നിർത്തിയപ്പോഴാണ് ആശ്വാസമായത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരം യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകുകയായിരുന്നു. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും നല്‍കി ഹെൽമറ്റുകൾ. ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ്  യാത്രക്കാർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു ഹെൽമറ്റ് വിതരണം.

കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിന്റെ കീഴിലുള്ള വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നൽകിയ ഹെൽമറ്റ് വിതരണത്തിന് ജോയിന്റ് ആർടിഒ എം അൻവർ, എം വി ഐ കെ ബി ബിജീഷ്, എ എം വി ഐ മാരായ കെ ദിവിൻ, കെ ആർ റഫീഖ്, വാഴയൂർ രമേശൻ എന്നിവർ നേതൃത്വം നൽകി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *