
Perinthalmanna Radio
Date: 26-06-2023
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ പാമ്പ് ഭീതിക്കിടെ കഴിഞ്ഞ ദിവസം വലിയ പാമ്പിനെ കണ്ടു. ഞായറാഴ്‌ച മൂന്നോടെ കാന്റീനിനു സമീപത്താണ് പാമ്പിനെ കണ്ടത്. മാളത്തിലേക്കു കയറിപ്പോകുകയായിരുന്നു പാമ്പ്. ആശുപത്രി ശുചീകരണത്തിലായിരുന്ന ട്രോമാകെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് രണ്ടോടെ ആശുപത്രിയുടെ പഴയ ശസ്ത്രക്രിയാമുറിയിൽനിന്ന് 19-ാമത്തെ മൂർഖൻകുഞ്ഞിനെയും പിടികൂടി. ജീവനക്കാരും ട്രോമാകെയർ പ്രവർത്തകരും ചേർന്നാണ് പിടിച്ചത്. അതേസമയം പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയ കെട്ടിടത്തിന്റെ പിൻഭാഗം മുഴുവനായും ട്രോമാകെയർ പ്രവർത്തകരും ജീവനക്കാരും ചേർന്ന് വൃത്തിയാക്കി. ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ 15 അംഗ സംഘമാണ് വൃത്തിയാക്കിയത്. പുൽക്കാടുകൾ പൂർണമായും വെട്ടിനീക്കി. ഇവിടെ ഉണ്ടായിരുന്ന സ്ലാബുകളും മറ്റും ഇളക്കി പരിശോധിച്ചു. കൂടിക്കിടന്നിരുന്ന മണ്ണ് ഈ ഭാഗം മുഴുവനുമായി നിരത്തി. പാമ്പ് വന്നാൽ പെട്ടെന്ന് കാണുന്ന വിധത്തിലാക്കിയിട്ടുണ്ട്. കൂടാതെ ഫോഗിങ്ങിലൂടെ അണു നശീകരണവും നടത്തി. ലീഡർ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ശുഹൈബ് മാട്ടായ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ജെ.എച്ച്.ഐ. സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ കുറച്ചു ജീവനക്കാരും പങ്കാളികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
