
Perinthalmanna Radio
Date: 26-06-2023
പട്ടിക്കാട്: മഴയത്ത് പ്രകൃതിഭംഗി ആസ്വദിക്കാൻ മണ്ണാർമലയിലേക്ക് സന്ദർശകർ ഏറെയെത്തുന്നു. ആറു മലകളാൽ ചുറ്റപ്പെട്ട നാടാണ് ഈ പ്രദേശം. പെരിന്തൽമണ്ണയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരെയാണ് വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല പ്രദേശം. തിണ്ടിലിയംകുന്ന് എന്ന പേരുള്ള ഏറ്റവും ഉയരം കൂടിയ മലയിൽനിന്ന് താഴെ കോട മഞ്ഞിനാൽ മൂടപ്പെട്ട കാഴ്ച ആസ്വദിക്കാൻ ദൂരെ പ്രദേശങ്ങളിൽ നിന്നുപോലും ഒട്ടേറെ സന്ദർശകാരാണ് എത്തുന്നത്. കുന്നിൻമുകളിൽ ടെന്റ് കെട്ടി താമസിക്കുകയും ചെയ്യാറുണ്ട്.
കുന്നിൻ മുകളിലെത്തിയാൽ മൂന്നുഭാഗവും അഗാധ ഗർത്തമാണ്. ഇവിടെ സുരക്ഷയ്ക്കായി യാതൊരു സംവിധാനവുമില്ല. അതുകൊണ്ടുതന്നെ മതിയായ സുരക്ഷയില്ലാതെയുള്ള മലകയറ്റം അപകടഭീഷണിയും ഉയർത്തുന്നുണ്ട്. സന്ദർശകർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും താഴേക്ക് വലിച്ചെറിയുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മലമുകളിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
