
Perinthalmanna Radio
Date: 27-06-2023
പെരിന്തൽമണ്ണ: പ്രസവ സമയത്തും പ്രസവാനന്തരവും ഉയർന്ന നിലവാരമുള്ള മാതൃ പരിചരണം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് ആരംഭിച്ച ലേബർ റൂം ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രം ഇനിഷ്യേറ്റിവ് (ലക്ഷ്യ പൂരാർഥത്തിൽ നടപ്പാ വേണ്ട ആശുപത്രിയാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രി. 2.44 കോടി എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് ലക്ഷ്യ കാളിറ്റി സ്റ്റാൻഡേർഡ് അനുസരിച്ച് 2018 -19 പദ്ധതി പ്രകാരം നിലവിലുള്ള മാതൃശിശു ഇരുനില കെട്ടിടത്തിന്റെ മുകളിൽ മൂന്നാം നില നിർമിച്ചത്. പ്രസവ വാർഡിലും ലേബർ റൂമിലും അമ്മക്കും കുഞ്ഞിനും ലഭിക്കേണ്ട ചികിത്സയും പരിചരണവും സൗകര്യങ്ങളും ഉയർത്തലാണ് ലക്ഷ്യ പദ്ധതി. പദ്ധതി പ്രകാരം ഏറ്റവും ആധുനിക പരിചരണമാണ് നൽകേണ്ടത്. മൂന്നു നില കെട്ടിടത്തിൽ ഇതിനുഉള്ള ഭൗതിക സൗകര്യങ്ങളുണ്ട്. തടസ്സം നഴ്സിങ്, പാരാ മെഡിക്കൽ ജീവനക്കാരുടെ കുറവാ ണ്. 150 കിടക്കകളിലേക്ക് എങ്കിലുമുള്ള നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരെയും ഡോക്ടർ മാരെയും അധികമായി നിയമിച്ചാൽ മാത്രമേ ‘ലക്ഷ്യ’ ലക്ഷ്യം കാണു.
കെട്ടിടത്തിന്റെ മൂന്നാം നില ആരോഗ്യ മന്ത്രി വീണാ ജോർജ് 2011 സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്. മുകളിൽ പ്രസവത്തിനു മുമ്പുള്ള പരിചരണത്തിന് 50 കിടക്കകൾ, ആനുപാതികമായി പ്രസവ ശേഷമുള്ളവർക്കുള്ള വാർഡ്, താഴെ സർജിക്കൽ വാർഡ്, തിയറ്റർ കോംപ്ലക്സ്, മുകളിൽ തന്നെ ശിശുരോഗ വിഭാഗം എന്നിവ ഒരുക്കാനുള്ള സൌകര്യങ്ങളുണ്ട്. ആന്റി നാറ്റൽ വാർഡ്, പോസ്റ്റ് നാറ്റൽ വാർഡ്, പീഡിയാട്രിക് വാർഡ്, പീഡിയാട്രിക് സ്പെഷ്യൽ വാർഡ് എന്നിവക്ക് കൂടിയാണ് മൂന്നു നില കെട്ടിടം.
അഗ്നിസുരക്ഷ സംവിധാനം ഒരുക്കുന്ന പണികളാണ് ഇപ്പോൾ ഇതിൽ നടക്കുന്നത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ വലിയ പരാതികളില്ലാതെ പ്രവർത്തിക്കുന്ന വിഭാഗമാണ് മാതൃശിശു ചികിത്സ. എന്നാൽ, കിടക്കകളുടെയും ഡോക്ടർമാരുടെയും എണ്ണം കൂട്ടണം. മൂന്നു നിലയിലും ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മാത്രമാക്കി പരിമിതപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കിഫ്ബി, എൻ. എച്ച്.എം ഫണ്ടിൽ പൂർത്തിയാക്കേണ്ട രണ്ട് ബ്ലോക്കുകൾ എങ്ങുമെത്താതെ കിടക്കുന്നതിനാൽ സർജിക്കൽ വാർഡടക്കം ഇവിടേക്ക് മാറ്റുന്ന കാര്യമാണ് ആലോചിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
