Perinthalmanna Radio
Date: 30-06-2023
പെരിന്തൽമണ്ണ: പാമ്പു ഭീതിക്ക് അവധിയില്ലാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. വ്യാഴാഴ്ച രാവിലെയും വൈകീട്ടുമായി രണ്ടു മൂർഖൻ കുഞ്ഞുങ്ങളെ കൂടി പിടിച്ചു. ഇതോടെ ആശുപത്രിയിൽ നിന്ന് പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങൾ 22 ആയി.
രോഗികളെ ഒഴിവാക്കിയ സർജിക്കൽ വാർഡിന്റെ പരിസരത്ത് നിന്നാണ് ഇവയെ കണ്ടത്. ഇതിനിടെ സർജിക്കൽ വാർഡിന്റെ പിൻഭാഗത്ത് നിന്ന് വലിയ മൂർഖൻ പാമ്പിന്റേതെന്ന് കരുതുന്ന ഉറയും കണ്ടെത്തി.
പാമ്പുപിടിത്തവിദഗ്ധൻ സി. മുഹമ്മദ് സിറാജുദ്ദീനാണ് പാമ്പിൻകുഞ്ഞുങ്ങളെ പിടിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സിറാജുദ്ദീൻ എത്തിയത്.
വൈകീട്ട് സർജിക്കൽ വാർഡിന്റെ പിൻഭാഗത്ത് നടത്തിയ പരിശോധനയിലാണ് പാമ്പിന്റെ ഉറ കണ്ടത്. തുടർന്ന് ജീവനക്കാരും ചേർന്ന് ഈ ഭാഗങ്ങളിലെ മടകളിൽ വ്യാപകമായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ