മാലിന്യം കത്തിച്ചതിന് ഊരാളുങ്കലിന് 25,000 രൂപ പിഴയിട്ട് പെരിന്തൽമണ്ണ നഗരസഭ

Share to

Perinthalmanna Radio
Date: 01-07-2023

പെരിന്തൽമണ്ണ : പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കത്തിച്ചതിന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർക്ക് പെരിന്തൽമണ്ണ നഗരസഭ 25,000 രൂപ പിഴയിട്ടു. മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ വീഡിയോദൃശ്യം നഗരസഭയുടെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ ദൃശ്യം അയച്ച വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകും.

പട്ടാമ്പി റോഡിലെ കെട്ടിടത്തിന്റെ നിർമാണവേളയിലാണ് സംഭവം. കെട്ടിടത്തിനു പിന്നിൽ മാലിന്യം കത്തിക്കുന്ന ദൃശ്യങ്ങളാണ് നഗരസഭയ്ക്കു ലഭിച്ചത്. തുടർന്നും പരിശോധന കർശനമാക്കുമെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ജി. മിത്രൻ അറിയിച്ചു. ഇത്തരം ദൃശ്യങ്ങൾ 9747888996 എന്ന നമ്പറിലേക്ക്‌ അയക്കാം. അയക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും. പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പാരിതോഷികമായി നൽകും.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *