Perinthalmanna Radio
Date: 02-07-2023
അങ്ങാടിപ്പുറം: ഓരാടംപാലം- വൈലോങ്ങര ബൈപ്പാസിന് പുതുക്കിയ അലൈൻമെന്റ് പ്രകാരമുള്ള പ്രവൃത്തിക്ക് 1.26 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എൽ.എ. അറിയിച്ചു. 2016-17-ലെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ബൈപ്പാസിന്റെ പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിക്ക് പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിലെ വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട 1.26 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രവൃത്തി നടപ്പിലാക്കുന്ന നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ. പൊതുമരാമത്ത് വകുപ്പിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ് സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ അനുമതി നൽകിയത്. 2016-ൽ 12.62 കോടി കിഫ്ബിയിൽനിന്ന് അനുവദിച്ച് ഉത്തരവാകുകയും ആർ.ബി.ഡി.സി.കെ.യെ എസ്.പി.വി.യായി നിശ്ചയിച്ച് നിർമാണച്ചുമതല നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്ന് പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലാണ് ബൈപ്പാസ് നിർമാണം.
പുതുക്കിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിക്കായി നേരത്തെ അനുമതി നൽകിയ 12.62 കോടിക്ക് പകരം 16,09,46,735 രൂപ മേയ് 22-ന് കിഫ്ബി നൽകിയിരുന്നു. പുതുക്കിയ അലൈൻമെന്റ് പ്രകാരം റോഡിന്റെ വീതി 12 മീറ്ററിൽനിന്ന് 13.60 മീറ്ററായി വർധിപ്പിച്ചിട്ടുണ്ട്. ഈ െൈബപ്പാസ് അങ്ങാടിപ്പുറം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ