Perinthalmanna Radio
Date: 04-07-2023
പെരിന്തൽമണ്ണ: മഴക്കാല വിനോദയാത്രാ പരിപാടികളുമായി കളം നിറഞ്ഞ് കെഎസ്ആർടിസി. ഈ മാസം ജില്ലയിലെ 4 ഡിപ്പോകളിൽ നിന്നായി 33 യാത്രകളാണ് വിവിധ വിനോദ സഞ്ചാര മേഖലകളിലേക്കായി നടത്തുന്നത്. ഇനിയും കൂടുതൽ പേർ ആവശ്യവുമായി സമീപിച്ചാൽ എവിടേക്ക് വേണമെങ്കിലും വിനോദയാത്ര പോകാമെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. മലപ്പുറം ഡിപ്പോയിൽ നിന്ന് ഈ മാസം 14 വിനോദയാത്രകളുണ്ട്. ഒന്നിന് നടത്തിയ മൂന്നാർ യാത്രയോടെയാണ് തുടക്കം കുറിച്ചത്.
അതിരപ്പിള്ളി – മലക്കപ്പാറ, വാഗമൺ–രാമക്കൽമേട് ചതുരംഗപ്പാറ, മാമലക്കണ്ടം, സിയാറത്ത്, തിരുനെല്ലി, നാലമ്പലം എന്നീ മേഖലകളിലേക്കാണ് മറ്റു യാത്രകൾ.
പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും മൂന്നാർ യാത്രയോടെയാണ് തുടക്കം. 6 ട്രിപ്പുകളിലായി നെല്ലിയാമ്പതി, വയനാട്, സിയാറത്ത്, മലക്കപ്പാറ, നെല്ലിയാമ്പതി എന്നിങ്ങനെയാണ് യാത്ര തീരുമാനിച്ചിട്ടുള്ളത്. നിലമ്പൂർ ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്കായിരുന്നു ഈ മാസത്തെ ആദ്യ യാത്ര. ഇനി മൂന്നാർ, നെല്ലിയാമ്പതി, തിരുനെല്ലി, നാലമ്പലം, വയനാട് യാത്രകളുമുണ്ട്.
പൊന്നാനി ഡിപ്പോയിൽ നിന്ന് വയനാട്ടിലേക്കായിരുന്നു ആദ്യയാത്ര. ഇനി സിയാറത്ത്, വയനാട്, തിരുനെല്ലി, നാലമ്പലം എന്നിങ്ങനെ ഈ മാസം 5 യാത്രകൾ കൂടിയുണ്ട്. ജില്ലയിൽ ഇതുവരെ നടത്തിയ വിനോദ യാത്രകളെല്ലാം ശരാശരിക്ക് മുകളിൽ വരുമാനം നൽകുന്നു എന്നതാണ് കൂടുതൽ യാത്രകൾ ആസൂത്രണം ചെയ്യാൻ അധികൃതരെ പ്രേരിപ്പിക്കുന്ന ഘടകം. വിനോദയാത്രകൾക്ക് യാത്രക്കാരെ സംഘടിപ്പിക്കുന്നതിനും ഓരോ യാത്രയുടെയും മുൻകൂർ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി കെഎസ്ആർടിസിയുടെ ആയിരക്കണക്കിന് അംഗങ്ങളുള്ള പ്രത്യേക വാട്സാപ് യാത്രാ ഗ്രൂപ്പും ജില്ലയിലുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ