പെരിന്തൽമണ്ണ ജില്ല ആശുപത്രി ദുരിതാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തും

Share to

Perinthalmanna Radio
Date: 07-07-2023

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയുടെ സ്ഥിതി ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ വ്യാഴാഴ്ച ചേർന്ന എച്ച്.എം.സി യോഗത്തിൽ തീരുമാനം ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താൻ പുതിയ തസ്തിക സൃഷ്ടിക്കൽ, എൻ.എച്ച്.എം വഴി അധിക ജീവക്കാരെ നിയമിക്കൽ എന്നീ കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരും. ജില്ല പഞ്ചായത്ത് അധ്യക്ഷ എം. കെ. റഫീഖയുടെ നേതൃത്വത്തിലുളള സർവകക്ഷി സംഘം തിരുവനന്തപുരത്ത് ജൂലൈ 11നാണ് ആരോഗ്യ മന്ത്രിയെ കാണുക. എം.എൽ.എമാരെയും ഉൾപ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എച്ച്.എം.സി അംഗങ്ങളായ ഇ. രാജേഷ്, കുറ്റീരി മാനുപ്പ, ഹംസ പാലൂർ, എസ്. അബ്ദുസ്സലാം എന്നിവരാണ് സംഘത്തിലുണ്ടാവുക.

വിവിധ സർക്കാർ പദ്ധതികളിലായി 20 ഡോക്ടരും 39 സ്റ്റാഫ് നഴ്സും അടക്കം 176 താൽക്കാലിക ജീവനക്കാർ ഉണ്ടായിരുന്ന ഇവിടെ ആകെ 39 താൽക്കാലിക ജീവനക്കാരാണിപ്പോൾ. ഇതിൽ നാല് പേർക്കൊഴികെ 16 സെക്യൂരിറ്റിക്കാർക്ക് അടക്കം എച്ച്.എം സി ശമ്പളം നൽകണം.

നിലവിലെ ജില്ല പഞ്ചായത്ത് ഭരണ സമിതി വിവിധ കാര്യങ്ങൾക്കായി 16 കോടിയിലേറെ രൂപ ആശുപത്രിയിൽ ചെലവഴിച്ചിട്ടുണ്ട്. പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടതിനെ തുടർന്ന് അടച്ചിട്ട സർജിക്കൽ വാർഡ് അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മികച്ച ചികിത്സ ഉറപ്പാക്കേണ്ട ലക്ഷ്യ പദ്ധതിയിലെ വാർഡ് ഫയർ ആൻഡ് സേഫ്റ്റി പ്രവൃത്തികൾ പൂർത്തിയാക്കി ഒരു മാസത്തിനകം തുറക്കും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്പ്) രോഗികളുടെ ചികിത്സ വിവരങ്ങൾ സമയത്തിന് കൈമാറാത്തതിനാൽ ഒരു കോടിയോളം രൂപ എച്ച്.എം.സിയിലേക്ക് കിട്ടാനുണ്ട്. ഒരു മാസത്തിനകം വിവരങ്ങൾ കൈമാറും.

യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് അംഗങ്ങളായ കെ.ടി. അഷ്റഫ്, ടി.പി. ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. മു സ്തഫ, ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, കുറ്റിരി മാനുപ്പ. ഇ രാജേഷ്, അഡ്വ. എസ്. അബ്ദു സ്സലാം തുടങ്ങിയ എച്ച്എംസി അംഗങ്ങളും എൻ.എച്ച്.എം.ഡി.പി.എം ഡോ. അനൂപ്, സുപ്രണ്ട് ഡോ. സി.കെ. ബിന്ദു എന്നിവരും പങ്കെത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *