Perinthalmanna Radio
Date: 10-07-2023
പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നു മുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നു അതത് സ്കൂൾ പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി സ്കൂളുകളിൽ എത്തിക്കണം. ഇത് സ്കൂളുകളിൽ എത്തി വിദ്യാർഥികൾക്കു നേരിട്ടെത്തി കൈപ്പറ്റണം. പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ട ശേഷമാണ് സർട്ടിഫിക്കറ്റ് വിതരണം. മെയ് 25നാണ് പ്ലസ് ടു പരീക്ഷാഫലം വന്നത്. ഒറിജിനൽ സർട്ടിഫിക്കേറ്റ് ഇല്ലാത്തതിനാൽ വിദേശ സർവകലാ ശാലകളിലും മറ്റും ഉപരിപഠനത്തിന് അപേക്ഷ നൽകിയവർ പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നടപടികൾ വേഗത്തിലാക്കി ഇന്നു മുതൽ സർട്ടിഫിക്കേറ്റ് വിതരണം ആരംഭിക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ