Perinthalmanna Radio
Date: 10-07-2023
മലപ്പുറം: ജില്ലയില്‍ പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടികക്ക് കാത്തിരിക്കുന്നത് 31,915 പേര്. നിലവില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കക്ക് പരിഹാരമായിട്ടില്ല.
സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമോ എന്നാണ് വിദ്യാര്‍ഥികള്‍ ഉറ്റുനോക്കുന്നത്. സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് പണം മുടക്കി സമാന്തര വിദ്യാഭ്യാസമേഖലയെ ആശ്രയിക്കേണ്ടിവരും.
ജില്ലയില്‍ മുഖ്യഘട്ട അലോട്ട്മെന്റില്‍ ആകെ 49,107 കുട്ടികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 47,651 പേരും അണ് എയ്ഡഡ് മേഖലയില്‍ 1,456 പേരുമാണ് പ്രവേശനം നേടിയത്. മെറിറ്റ് േക്വാട്ടയില്‍ 42,006, സ്പോര്‍ട്സില്‍ 840, മാനേജ്മെന്റില്‍ 1,750, കമ്യൂണിറ്റിയില്‍ 3,055 എന്നിങ്ങനെയായിരുന്നു പ്രവേശനം. നിലവില്‍ ആകെ 18,689 സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.
ഇതില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 8,859 സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. അണ് എയ്ഡഡ് മേഖലയില്‍ 9,830 സീറ്റുകള്‍ ഒഴിവുണ്ടെങ്കിലും പണം മുടക്കി പഠിക്കേണ്ട സീറ്റുകളാണ്. സര്‍ക്കാര്‍, എയ്ഡഡ് മേഖലെയക്കാള് കൂടുതലാണ് അണ് എയ്ഡഡ് മേഖലയില്‍ ഒഴിഞ്ഞ് കിടക്കുന്നത്. ജില്ലയില്‍ ആകെ 81,022 അപേക്ഷകരാണുണ്ടായിരുന്നത്. ഈ മാസം അഞ്ച് മുതല്‍ പ്ലസ് വണിന് ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ