Perinthalmanna Radio
Date: 12-07-2023
പെരിന്തൽമണ്ണ: വൻ തോതിൽ കഞ്ചാവ് കടത്തിയ നാല് കേസുകളിലായി ഒന്നരവർഷത്തിനിടെ പെരിന്തൽമണ്ണയിൽ പോലീസ് പിടിച്ചെടുത്തത് 572 കിലോഗ്രാം കഞ്ചാവ്.
വ്യത്യസ്തരീതികളിൽ പുതിയ മാർഗങ്ങളിൽ കടത്തിയതാണ് പിടിച്ചെടുത്തതിൽ കൂടുതലും. 2021 നവംബറിൽ ഒഡിഷയിൽനിന്ന് ലോറിയിൽ കടത്തിക്കൊണ്ടുവന്ന 205 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ജില്ലയിൽ പോലീസ് നടത്തിയ വലിയ കഞ്ചാവ് വേട്ടകളിലൊന്നാണിത്. മൂന്നുപേരെയാണ് അന്ന് അറസ്റ്റുചെയ്തത്. 2022 ജനുവരിയിലാണ് എല്ലാവരെയും ഞെട്ടിച്ച് ആംബുലൻസിൽ കടത്തിക്കൊണ്ടുവന്ന 46 കിലോഗ്രാം കഞ്ചാവ് പിടിച്ചത്. മൂന്നുപേർ ഈ കേസിലും പിടിയിലായി.
2022 ഒക്ടോബറിലാണ് മീൻ കൊണ്ടുവരുന്ന മിനി കണ്ടെയ്‌നറിന്റെ അറയിൽ ഒളിപ്പിച്ച് 155 കിലോഗ്രാം കഞ്ചാവ് കടത്തിയത് പിടികൂടിയത്. രഹസ്യ അറയുണ്ടാക്കി കണ്ടെയ്‌നറിന്റെ ഉൾവശം മറയ്ക്കാൻ ഉപയോഗിക്കുന്ന ലോഹഷീറ്റുകൊണ്ട് മറച്ചായിരുന്നു കഞ്ചാവ് കടത്ത്. ആംബുലൻസിൽ മീൻലോറിയിൽ അറയുണ്ടാക്കിയും കടത്തുമ്പോൾ പരിശോധനകളിൽ പിടിക്കപ്പെട്ടില്ലെങ്കിൽ വലിയ അളവ് കഞ്ചാവ് ലക്ഷ്യ സ്ഥാനത്തെത്തിക്കാനാകും. ഇതുവഴിയുള്ള സാമ്പത്തികലാഭവും കൂടുമെന്നതാണ് സംഘങ്ങളെ പുതിയ രീതികൾക്ക് പ്രേരിപ്പിക്കുന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്.
രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ച് ആവശ്യാനുസരണം വിതരണംചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് ചൊവ്വാഴ്ച പിടിയിലായതെന്ന് പോലീസ് പറഞ്ഞു.മുഹമ്മദ്‌ഷാഫി ബെംഗളൂരുവിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് മുഹമ്മദ് അഷ്‌റഫ് മുഖേനയാണ് പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ മൊത്തക്കച്ചവടക്കാർക്കു വിൽക്കുന്നത്. മുഹമ്മദ്ഷാഫിയുടെ പേരിൽ ലഹരിപാർട്ടി നടത്തിയതിന് വയനാട് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ കേസുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ