Perinthalmanna Radio
Date: 13-07-2023
പെരിന്തൽമണ്ണ: നഗരസഭാ ബജറ്റിൽ മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപംനൽകിയ ‘കപ്പ് ഓഫ് ഫ്യൂച്ചർ’ പദ്ധതി തുടങ്ങി. നഗരസഭാ സമ്മേളന ഹാളിൽ അധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗവും പ്രയോജനങ്ങളും ബോധ്യപ്പെടുത്തി മെഡിക്കൽ ഓഫീസർ ഡോ. തസ്‌നീം ക്ലാസെടുത്തു. പ്രകൃതി സൗഹൃദവും സാമ്പത്തി കലാഭവും ഉപയോഗ പ്രദവുമായ കപ്പിന്റെ പ്രചാരണ ബോധവത്കരണ പരിപാടികൾക്കായി നഗരസഭ രണ്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അധ്യക്ഷൻ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷ അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ. ഉണ്ണിക്കൃഷ്ണൻ, പച്ചീരി ഫാറൂഖ്, എൻ. അജിത, ഹുസൈന നാസർ, ജെ.എച്ച്.ഐ. രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ